എറണാകുളം: ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ലാബറട്ടറികളിൽ കോവിഡ് ആന്റിജന്‍ ടെസ്റ്റിന് കർശന നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉത്തരവായി.
90% പേര്‍ക്കും ആദ്യ ഡോസ് വാക്സിന് ലഭിച്ച സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിനു ശേഷമാണ് ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റ് നിര്‍ത്താന്‍ തീരുമാനമായത്. അടിയന്തര സാഹചര്യത്തില്‍ ഡോക്ടമാര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ ഇനി മുതല്‍ ആന്റിജന്‍ ടെസ്റ്റ് അനുവദിക്കൂ.
സ്വകാര്യ ലാബുകള്‍ ഒരു കാരണവശാലും ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ പാടില്ല.