ഒരുവർഷം നീണ്ടുനിൽക്കുന്ന ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിസ്മൃതി ഉൾപ്പെടെ വിവിധ പരിപാടികൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തിരമായി ഏറ്റെടുക്കേണ്ട പരിപാടികൾ സംബന്ധിച്ചുള്ള നിർദേശങ്ങൾ നൽകി കഴിഞ്ഞെന്നും സമയബന്ധിതമായി പരിപാടികൾ സംഘടിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
