കൊട്ടാരക്കര: ഉത്ര കൊലക്കേസിന്റെ അന്വേഷണ സംഘാഗങ്ങളും , കടയ്ക്കൽ, ശൂരനാട് പോലീസ് സ്റ്റേഷനുകളിലെ പോക്സോ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരും സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും BADGE OF HONOUR-2020 പുരസ്കാരം ഏറ്റുവാങ്ങി.
‘ഉത്ര കൊലക്കേസിന്റെ’ അന്വേഷണം മികച്ച രീതിയിൽ നടത്തിയതിനു മുൻ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ്, കൊല്ലം റൂറൽ അഡീഷണൽ ജില്ലാ പോലീസ് മേധാവി എസ്.മധുസൂദനൻ, അന്വേഷണ ഉദ്യോഗഥനായ മുൻ കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എ.അശോകൻ അന്വേഷണ സംഘാംഗങ്ങളായ സി.ഐ അനൂപ് കൃഷ്ണ, കൊല്ലം സിറ്റി ക്രൈം ബ്രാഞ്ചിലെ എസ്.ഐ അനിൽകുമാർ, റിട്ടയേർഡ് എസ്.ഐ. രമേശ്കുമാർ, കൊല്ലം റൂറൽ ക്രൈം ബ്രാഞ്ചിലെ എ.എസ്.ഐ മാരായ അനിൽകുമാർ, മനോജ്കുമാർ, പ്രവീൺ, DANSAF അംഗങ്ങളായ എസ്.ഐ മാരായ ശിവശങ്കരപിള്ള, അജയകുമാർ, രാധാകൃഷ്ണപിള്ള, ആഷിർ കോഹൂർ കൊല്ലം റൂറൽ ക്രൈം ബ്രാഞ്ചിലെ സീനിയർ വനിത ഓഫീസർ സജീന, ജില്ലാ സൈബർ സെല്ലിലെ സി.പി.ഒ മഹേഷ് മോഹൻ എന്നിവരടങ്ങിയ അന്വേഷണ സംഘത്തിനും. കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ പോക്സോ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ചിതറ എസ്.എച്ച്.ഒ രാജേഷ്.എം, ശൂരനാട് പോലീസ് സ്റ്റേഷനിലെ പോക്സോ കേസിന്റെ അന്വേഷണ ഉദ്യോഗഥ മുൻ കൊല്ലം റൂറൽ വനിതസെൽ സി.ഐ സുധർമ്മ എന്നിവരാണ് സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും BADGE OF HONOUR -2020 പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.






