കുണ്ടറ : ഹാഗിയോസ് ചാരിറ്റബിൾ സൊസൈറ്റിയും കൊല്ലം കിംസ് ഹെൽത്ത് ഹോസ്പിറ്റലും സംയുക്തമായി ചേർന്ന് ഒരുക്കുന്ന സൗജന്യ ഉദരരോഗ മെഡിക്കൽ ക്യാമ്പ് 2021 ഒക്ടോബർ 2 ശനിയാഴ്ച 8. 30 മുതൽ 1 മണി വരെ, കുണ്ടറ ആറുമുറിക്കട മർത്തോമ ഹൈസ്കൂളിൽ വച്ച് നടത്തപ്പെടുന്നു. പൈൽസ്, ഫിസ്റ്റുല, ഹെർണിയ, മലാശയ ക്യാൻസർ, ഫിഷർ കുടലിറക്കം പൈലോനിഡൽ, മലബന്ധം, ദഹനക്കുറവ്, മലത്തിൽ രക്തമോ പഴുപ്പോ, പിത്താശയത്തിൽ കല്ല്, തൈറോയ്ഡ്, വെരിക്കോസ് വെയിൻ, എന്നീ രോഗങ്ങൾ നിർണയിക്കുന്നതിനും നേരത്തെ ചികിത്സ തേടുന്നതിനും ഈ ക്യാമ്പ് സഹായിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 75 പേർക്കാണ് സൗജന്യചികിത്സ ലഭിക്കുന്നത് . പ്രവേശനം കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെടുന്നതാണ് . ബന്ധപ്പെടേണ്ട നമ്പർ. 8281589489
