കൊട്ടാരക്കര: ദേശാഭിമാനി കൊട്ടാരക്കര ലേഖനെ വീടുകയറി ആക്രമിച്ചു വാളകം സ്വദേശി രംഗനാഥനെ(46)യാണ് മർദ്ദിച്ചത്. പ്രതി അണ്ടൂർ സുജി വിലാസം സുജിത് കുമാർ അറസ്റ്റിലായി. ഇന്നലെ വൈകിട്ട് 9 മണിയോടെയാണ് സംഭവം. രംഗനാഥനെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പോലീസ് കേസെടുത്തു
