കൊല്ലം: കോവിഡ് ക്വാറന്റീന് ലംഘനങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 24 പേര്‍ക്കെതിരെ കേസെടുത്ത് സിറ്റി പൊലീസ്. കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, പള്ളിത്തോട്ടം, ശക്തികുളങ്ങര, കിളികൊല്ലൂര്‍, ചാത്തന്നൂര്‍, കൊട്ടിയം, പാരിപ്പള്ളി, പരവൂര്‍, ഓച്ചിറ, ചവറ, തെക്കുംഭാഗം എന്നിവിടങ്ങളില്‍ ഒരോരുത്തര്ക്കെതിരെയും കണ്ണനല്ലൂര്‍, അഞ്ചാലുംമ്മൂട് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്കെതിരെയും ഇരവിപുരം സ്റ്റേഷനില്‍ മൂന്ന് പേര്‍ക്കെതിരെയും കരുനാഗപ്പള്ളി സ്റ്റേഷനില്‍ അഞ്ച് പേര്‍ക്കെതിരെയുമാണ് നടപടി.
