കൊട്ടാരക്കര : കുന്നിക്കോട്, കോട്ടവട്ടം, വട്ടപ്പാറ ചെറുപള്ളി പുത്തൻ വീട്ടിൽ തുളസീധരൻ മകൻ അമൽ(20) ആണ് ഇന്ന് ഉച്ചയോടു കൂടി കൊട്ടാരക്കര കെ.എസ്സ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിൽ നിന്നും അറസ്റ്റിലായത്. കൊല്ലത്തെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ അമലിന്റെ പക്കൽ നിന്നും 500 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കൊല്ലം റൂറൽ എസ്സ്. പി. യ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് ഡി.വൈ.എസ്സ്.പി. അശോക് കുമാറിന്റെ നേതൃത്ത്വത്തിലുള്ള ഡാൻസാഫ് ടീമംഗങ്ങളും കൊട്ടാരക്കര പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
