കൊട്ടാരക്കര : കൊല്ലം ജില്ലയിൽ ചാർജ് എടുത്ത ശേഷം ആദ്യമായി കൊട്ടാരക്കര താലൂക്കിൽ വന്ന ജില്ലാ കളക്ടർ അഫ്സാന പർവീൻ താലൂക്ക് ഓഫീസ് മുഴുവൻ ചുറ്റി നടന്നു കാണുകയും താലൂക്കിലെ മുഴുവൻ ജീവനക്കാരെയും വിളിച്ചു ജോലി സംബന്ധമായ വിവരങ്ങൾ ആരായുകയും ചെയ്തു. പട്ടയമേളയുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിൽ എത്തിയപ്പോഴായിരുന്നു കളക്ടറുടെ അപ്രതീക്ഷിത സന്ദർശനം.
