ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി, പൊതുമേഖല എണ്ണക്കമ്പനികളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കെഎസ്ആര്‍ടിസി യാത്രാ ഫ്യുസല്‍സിന്റെ സംസ്ഥാന തല ഉദ്ഘാടനം സെപ്റ്റംബര്‍ 15 ബുധനാഴ്ച നടക്കും. തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ആന്റണി രാജു വി.ശിവന്‍കുട്ടി, ജി.ആര്.അനില്‍ എന്നിവരും പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാ?ഗമായാണ് കെഎസ്ആര്‍ടിസി ഇന്ധന ഔട്ട്ലൈറ്റ് ആരംഭിക്കുന്നത്.
