വയോജനങ്ങളുടെയും അവരിൽ രോഗബാധിതരായവരുടെയും കാര്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളം കർമപദ്ധതി ആർദ്രം സംസ്ഥാന കർമ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസഹായത്തോടെ മാത്രം കാര്യങ്ങൾ ചെയ്യാനാകുന്ന നിരവധി വയോജനങ്ങളുണ്ട്. നിലവിലുള്ള പാലിയേറ്റീവ് സംവിധാനത്തിനു പുറമേ ആരോഗ്യ സംവിധാനത്തിന്റെ പ്രത്യേക ശ്രദ്ധ ഇത്തരക്കാരുടെ കാര്യത്തിൽ ഉണ്ടാവണം. സംസ്ഥാനവ്യാപകമായി ആരോഗ്യ കേന്ദ്രങ്ങളിലെ ഒരു വിഭാഗം ജീവനക്കാർ മാസത്തിൽ ഏതാനും ദിവസം അവശതയനുഭവിക്കുന്ന വയോജനങ്ങളെ കാണാനും വിവരം അന്വേഷിക്കാനും തയ്യാറാകണം.