തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ 63 കുടുംബങ്ങള്‍ക്കുകൂടി സ്വന്തം പേരില്‍ ഭൂമി ലഭിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി നാളെ (14 സെപ്റ്റംബര്‍) ഭൂരഹിതരായ 63 പേര്‍ക്ക് ജില്ലയില്‍ സ്വന്തം പേരില്‍ ഭൂമിയും രേഖകളും കൈമാറും. നെടുമങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ രാവിലെ 11.30നു നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ – സിവില്‍സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍ പട്ടയങ്ങള്‍ വിതരണം ചെയ്യും.
