കൊല്ലം: ഒന്നരവര്‍ഷത്തെ ഇടവേളക്കുശേഷം പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നിര്‍ദേശം വന്നതിന് പിന്നാലെ ജില്ലയില്‍ സ്കൂളുകളിലെ ഒരുക്കം തകൃതി. അധ്യാപകരും അനധ്യാപകരും കോവിഡ് വാക്സിന് സ്വീകരിച്ച് വിദ്യാര്‍ഥികളെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. സെപ്റ്റംബര്‍ 16നകം ജില്ലയിലെ സ്കൂളുകളിലെ മുഴുവന്‍ ജീവനക്കാരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
