തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസ വാര്‍ത്ത. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്ബര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 20 പേരുടെയും പരിശോധന ഫലം നെഗറ്റീവായി. പുനെയില്‍ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച അഞ്ച് പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായിരിക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി.
