തിരുവനന്തപുരം : കേരളത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെയും സേവനങ്ങള്‍ ജനങ്ങള്‍ക്ക് വിരല്‍ത്തുമ്ബില്‍ ലഭ്യമാക്കുന്ന സിറ്റിസണ്‍ പോര്‍ട്ടല്‍ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെത്തുന്ന ജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ ഒഴിവാക്കാന്‍ സിറ്റിസണ്‍ പോര്‍ട്ടല്‍ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലൊന്നാണ് സിറ്റിസണ്‍ പോര്‍ട്ടല്‍ നിലവില്‍ വരുന്നതോടെ പൂര്‍ത്തീകരിക്കുന്നത്.
