കൊച്ചി: കുട്ടികളുടെ പരാതികള്‍ ഉടനടി ഇനി പോലീസ് പരിശോധിക്കുകയും പരിഹാരം കാണുകയും ചെയ്യും. വീടുകളിലെ അതിക്രമങ്ങള്‍, മദ്യവും മയക്കുമരുന്നും, പൂവാലശല്യം എന്നിങ്ങനെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കടവന്ത്ര ശിശു സൗഹൃദ പോലീസ് ഒരുങ്ങിക്കഴിഞ്ഞു.
നിയമപരമായി നേരിടേണ്ട കുട്ടികളുടെ പരാതികൾ സ്വീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ യൂണിറ്റ് സംഘടിപ്പിച്ച കുട്ടികളുടെ ആദ്യ പരാതി അദാലത്ത് കടവന്ത്ര ശിശു സൗഹൃദ പോലീസ് സ്റ്റേഷനില്‍ നടന്നു.
സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേഷ് അദാലത്ത് ഉദ്ഘാടനം ചെയ്തു. നഗരത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ പരാതികള്‍ സിറ്റി പോലീസ് കമ്മീഷണര്‍ എം.പി ദിനേഷിന് കൈമാറി.
ടൗണ്‍, നോര്‍ത്ത്, പള്ളുരുത്തി എന്നീ പോലീസ് സ്റ്റേഷനുകളും ശിശു സൗഹൃദമാക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്ക് അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സ്വന്തം നിലയില്‍ അവതരിപ്പിക്കാനുള്ള വേദിയാണ് അദാലത്തെന്ന് എറണാകുളം അസിസ്റ്റൻ്റ് കമ്മീഷണര്‍ ലാല്‍ജി പറഞ്ഞു.
ഡി സി ആര് ബി അസിസ്റ്റൻ്റ് കമ്മീഷണര്‍ രാജേഷ്, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സൈന, മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ എസ് വിജയന്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീജ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.