എറണാകുളം: അങ്കമാലി തുറവൂരില്‍ മക്കളെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയും മരിച്ചു. ഇളന്തുരുത്തി പരേതനായ അനൂപിന്റെ ഭാര്യ അഞ്ജുവും മക്കളായ ആതിര (ചിന്നു- 7) അനുഷ (കുഞ്ചു-3) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ മൂന്നുപേരെയും അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് കുട്ടികള്‍ മരിച്ചിരുന്നു.
അതീവ ഗുരുതരാവസ്ഥിയിലുള്ള യുവതിയെ കൂടുതല്‍ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനിരിക്കെയായിരുന്നു. . ഒന്നരമാസം മുമ്ബ് ഭര്‍ത്താവ് ഹൃദയാഘാതം നിമിത്തം മരിച്ചതിനെതുടര്‍ന്ന് അഞ്ജു മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു