ചവറ: ദേശീയപാതയുടെ സമീപത്തുനിന്ന മരത്തിലിടിച്ച് വാനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ ചവറ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. ആലുംകടവ് സ്വദേശി വിജയനെയാണ് (41) രക്ഷപ്പെടുത്തിയത്. പന്മന വെറ്റമുക്ക് ജങ്ഷനുസമീപം ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. കരുനാഗപ്പള്ളിയില്‍നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന വാന്‍ മരത്തിലിടിക്കുകയായിരുന്നു. ഉടന്‍ സമീപത്തുള്ളവവര് രക്ഷപ്പെടുത്താന്‍ ശ്രമിെച്ചങ്കിലും സാധിച്ചില്ല.
ചവറ അഗ്നി രക്ഷാസേനയിലെ സ്റ്റേഷന് ഓഫിസര്‍ സക്കറിയ അഹമ്മദ് കുട്ടി, അസി. സ്റ്റേഷന് ഓഫിസര്‍ സജികുമാര്‍ എന്നിവരുടേ നേതൃത്വത്തിലുള്ള സംഘം കട്ടറും മറ്റും ഉപയോഗിച്ച് വാനിെന്റ കാബിനുള്ളില്‍ സ്റ്റിയറിങ്ങിനും ഗിയറിനുമിടയില് അകപ്പെട്ടുകിടന്ന വിജയനെ രക്ഷപ്പെടുത്തി രക്ഷാസേനയുടെ ആംബുലന്‍സില്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയെന്റ കാലിന് പരിക്കേറ്റു.