ദില്ലി: ക്വാറികൾക്ക് 50 മീറ്റർ ദൂരപരിധി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ ഹർജി നൽകി. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഹരിത ട്രൈബ്യൂണൽ ക്വാറികൾക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ചതെന്നാണ് കേരളത്തിന്റെ വാദം. ക്വാറികൾക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ച ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാനം ഹര്‍ജി സമര്‍പ്പിച്ചത്.
