കൊട്ടാരക്കര : പുത്തൂർ സായന്തനം ഗാന്ധി ഭവൻ അഭയ കേന്ദ്രത്തിൽ മദർ തെരേസയുടെ ജന്മവാർഷിക ദിനം അഗതി – അനാഥ ദിനമായി ആചരിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് എസ്. ഐ രാജീവൻ, കവി ശ്യാം ഏനാത്ത്, അധ്യാപിക ട്രെസ്സി രാജു, സായന്തനം കോ- ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, മാനേജർ ജി. രവീന്ദ്രൻ പിള്ള, സരിത എന്നിവർ സംസാരിച്ചു.
