കണ്ണൂര്‍: ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന് നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്. സുധാകരന് നടത്തുന്ന സമരം ശക്തമാക്കാനാണ് യുഡിഎഫ് നീക്കം. ഇന്ന് യുഡിഎഫിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ ദേശീയപാത ഉപരോധിച്ച് സമരം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആവശ്യം ഉന്നയിച്ചത്.
