എസ് എൻ ഡി പി ഒറ്റപ്പാലം താലൂക്ക് യൂണിയന് കീഴിലുള്ള പട്ടാമ്പി ശാഖ 167 മത് ചതയ ദിന ആഘോഷം കൈത്തളി നഗറിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുദേവ കൃതികൾ ആലപിച്ച് കൊണ്ട് നടത്തി. പ്രാർത്ഥനാ ചടങ്ങുകൾ ശാഖ പ്രസിഡന്റ് ഇടിയത്ത് രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് മെമ്പർ സതീശൻ ചിറ്റാനിപ്പാറ ഉദ്ഘാടനം ചെയ്തു.ശാഖ സെക്രട്ടറി രമേശൻ കാങ്കലത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പരമേശ്വരൻ അംഗങ്ങളായ രവീന്ദ്രമോഹൻ രഞ്ജിത് ഉണ്ണികൃഷ്ണൻ പ്രസാദ് രാമനാഥൻ കെ വിനോദ് ബി പി രാജൻ പ്രകാശ്മിത്രൻ ഭരതൻ ജയശ്രീരാധാകൃഷ്ണൻ കൃഷ്ണജ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. ആഘോഷത്തിന് ഭാഗമായി ലഡു, പായസ വിതരണവും ഉണ്ടായി
