ഗൂഡല്ലൂര്‍: കൂടുതല്‍ ഇളവുകളോടെ തമിഴ്നാട് ലോക്ഡൗണ്‍ നീട്ടിയതോടെ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ തുടങ്ങാന്‍ അനുമതി. കര്‍ണാടകയുടെ ബസുകള്‍ നീലഗിരിയിലെ ഊട്ടി ഉള്‍പ്പെടെ ഭാഗത്തേക്ക് സര്‍വീസ് ആരംഭിച്ചു. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ് സര്‍വീസും കര്‍ണാടകയിലേക്ക് തുടങ്ങി.
തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ച ബസുകളില്‍ യാത്രക്കാര്‍ കുറവായിരുന്നു. കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ നിര്‍ത്തിവെച്ച സര്‍വീസുകള്‍ നാലുമാസങ്ങള്‍ക്ക് ശേഷമാണ് ഇരു ഭാഗത്തേക്കും തുടങ്ങിയത്. കേരളത്തില്‍ നിന്നുളള സര്‍വീസുകള്‍ക്ക് അനുമതി ആയിട്ടില്ല. അതേസമയം കേരളം, കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവിന് അനുമതിയായി. കോവിഡ് മാനദണ്ഡപ്രകാരമുള്ള രേഖകള്‍ കൈവശം ഉള്ളവര്‍ക്ക് പ്രവേശനം അനുവദിക്കും.