ശ്രീനാരായണ ഗുരുദേവന്റെ 167-ാമത് ജയന്തി ദിനം ഇന്ന്. ഗുരുദേവന്റെ ജന്മംകൊണ്ട് പവിത്രമായ ചെമ്പഴന്തിയിലും സമാധി സ്ഥാനമായ ശിവഗിരിയിലും എസ്.എന്‍.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിലും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജയന്തി ആഘോഷിക്കും. നാലാം ഓണദിനമായ ചതയം നാളിലാണ് ജയന്തി ആഘോഷങ്ങള്‍ നടക്കുന്നത്.
