കൊട്ടാരക്കര : താലൂക്ക് ഓഫീസ് സ്റ്റാഫ് കൗൺസിലിന്റെ ഈവർഷത്തെ ഓണഘോഷ പരിപാടികൾ മാറ്റിവച്ചുകൊണ്ട് കോവിഡ് 19 മാനദണ്ഡം പാലിക്കുന്നതുമായി ബന്ധപ്പെട്ടു മഹാബലിയുടെ വേഷത്തിൽ ബോധവൽക്കരണം നടത്തുകയും മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെ നിന്നവർക്ക് മാസ്കും സാനിറ്റിസറും വിതരണം ചെയ്തു. പരിപാടി രാവിലെ 10 മണിക്ക് പുലമൺ ജഗ്ഷനിൽ നിന്ന് ആരംഭിച്ചു. ബസ്റ്റാന്റ്, ചന്തമുക്ക്, കച്ചേരി മുക്ക്,മിനി സിവിൽസ്റ്റേഷൻ എന്നിവിടങ്ങളിൽ ബോധവൽക്കരണം നടത്തുകയുണ്ടായി. പ്രസ്തുത പരിപാടിക്ക് കൊട്ടാരക്കര തഹസീൽദാർ G നിർമൽ കുമാർ നേതൃത്വം നൽകി. ഡെപ്യൂട്ടി തഹസീൽദാർമാരായാ കെ ജി സുരേഷ് കുമാർ, അജേഷ്. ജി സ്റ്റാഫ് കൗൺക്സിൽ സെക്രട്ടറി കെ ആർ രാജേഷ് എന്നിവരും പങ്കെടുത്തു. താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസീൽദാരായ ശ്രീ സതീഷ് കെ ഡാനിയേൽ ആണ് മാവേലി വേഷത്തിൽ ബോധവൽക്കരണം നടത്തിയത്..
