പെഗാസസ് ഗൂഢാലോചന കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് നല്കി. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ നല്‍കിയത് ഉള്‍പ്പടെ ഒരു കൂട്ടം ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. പെഗാസസ് രഹസ്യാന്വേഷണ വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ 10 ദിവസത്തിനകം മറുപടി നല്കാന് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് നല്കി.
പെഗാസസ് കേസില്‍ വിവിധ കക്ഷികള്‍ നല്കിയ പൊതു താത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ കേന്ദ്രത്തിന് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ദേശീയ സുരക്ഷക്കായി പെഗാസസ് പോലെയുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാന്‍ നിയമതടസമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എല്ലാക്കാര്യങ്ങളും വെളിപ്പെടുത്താനാവില്ല. സുപ്രീംകോടതി നിയോഗിക്കുന്ന സമിതി മുമ്പാകെ എല്ലാം വിശദീകരിക്കാമെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍ സോഫ്റ്റ് വെയര്വാങ്ങിയോ എന്ന ലളിതമായ ഉത്തരമാണ് കക്ഷികള്‍ക്ക് വേണ്ടതെന്ന് കോടതി പറഞ്ഞു.
പെഗാസസ് വളരെ പ്രാധാന്യമുള്ള വിഷയമാണെന്നും അതിനാല്‍ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ നോട്ടീസ് അയയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ദേശീയ സുരക്ഷയിലോ പ്രതിരോധ കാര്യങ്ങളിലോ കോടതി യാതൊരു ഇടപെടലും നടത്തുന്നില്ലെന്നും സുപ്രീം കോടതി നിലപാടെടുത്തു. ദേശീയ സുരക്ഷയെ കുറിച്ചോ പ്രതിരോധകാര്യങ്ങളെ കുറിച്ചോ ഒന്നും പറയാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കില്ലെന്ന് പറഞ്ഞ കോടതി ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന ദേശീയ സുരക്ഷയെ ബാധിക്കാത്ത ചിലചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നതില് എന്താണ് തടസ്സമെന്ന് തിരിച്ച് ചോദിച്ചു.
മണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് 10 ദിവസത്തിന് ശേഷം കേസ് പരിഗണിക്കും. ദേശീയ സുരക്ഷാ പ്രശ്നമായതിനാല്‍ പെഗാസസോ മറ്റേതെങ്കിലും സോഫ്റ്റ്വെയറോ നിരീക്ഷണത്തിനായി ഉപയോഗിച്ചോ എന്ന് കേന്ദ്രത്തിന് വെളിപ്പെടുത്താനാകില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. സര്‍ക്കാരിന് ഈ വിശദാംശങ്ങള്‍ പൊതുസഞ്ചയത്തില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, സ്വതന്ത്ര വിദഗ്ധരുടെ സമിതിക്ക് വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രം തയ്യാറാണ്, തുഷാര്‍ മേത്ത പറഞ്ഞു.