പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടര്‍ ഒന്നിന് വില 866.50 രൂപയായി. ഓണാഘോഷങ്ങളുടെ തിരക്കിലേക്ക് കടക്കുന്ന കേരളത്തില്‍, പാചക വാതക വിലവര്‍ദ്ധന മലയാളികളെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും ഇനിയും കരകയറിയിട്ടില്ലാത്ത ജനങ്ങള്‍ക്ക് പാചക വാതക വില വര്‍ദ്ധനവും ഉയര്‍ന്നു നില്ക്കുന്ന ഇന്ധന വില വര്‍ദ്ധനയും ഇരുട്ടടിയാവുകയാണ്. വാണിജ്യ സിലിണ്ടറിന് നാല് രൂപ കുറഞ്ഞു. 1619 രൂപയാണ് വാണിജ്യ സിലിണ്ടര്‍ ഒന്നിന്റെ വില.
