കൊട്ടാരക്കര : ബിജെപി കൊട്ടാരക്കര നഗരസഭ സമിതിയുടെ നേതൃത്വത്തിൽ ഭക്ഷ്യ മന്ത്രി അനിൽ കുമാറിന്റെ കോലം കത്തിച്ചു. പുഴുത്ത പഴകിയ അരി മാരകവിഷം ഉപയോഗിച്ച് വൃത്തിയാക്കി സ്കൂൾ കുട്ടികൾക്കും റേഷൻ കടകളിലേക്കും നൽകാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചു ആണ് കോലം കത്തിച്ചത്. മന്ത്രിയെ വഴിയിൽ തടയും എന്നും ഇത് വരെ പ്രതികരിക്കാത്ത കോൺഗ്രസ് പാർട്ടി പ്രഹസനം കാണിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കെ ആർ രാധാകൃഷ്ണൻ ഉദ്ഘടാനം ചെയ്തു. നഗരസഭ സമിതി പ്രസിഡന്റ് അനീഷ് കിഴക്കേക്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജീവ് കേളമത്ത്,സുരേഷ് അമ്പലപ്പുറം, കൗൺസിലർമാരായ അരുൺ കാടാംകുളം, ഗിരീഷ് കുമാർ, സബിത സതീഷ്, ബിനി, ശ്രീരാജ്,അജിത് ചാലൂക്കോണം, പ്രസന്ന ശ്രീഭദ്ര, അമ്പിളി, ദീപു പടിഞ്ഞാറ്റിൻകര രാജേഷ് ബാബു, ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.