കൊട്ടാരക്കര : നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കന്ററി സ്കുളിലെ 2021 – 2022 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ് ഘാടനം ഓൺലൈൻ ആയി നടന്നു. അധ്യാപകനും സാഹിത്യകാരനുമായ എബി പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് വി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ജിജി വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ കെ.സുരേഷ് കുമാർ, ഹെഡ്മിസ്ട്രസ് സിന്ധു എസ് നായർ , അധ്യാപകരായ ജയകുമാരി ജെ. എസ് , ബിജി കെ. എസ് , കൃഷ്ണ എം. ജി , വിദ്യാരംഗം കൺവീനർ മാൻസി .എസ് എന്നിവർ പ്രസംഗിച്ചു.
