ആലപ്പുഴ: മാന്നാർ വില്ലേജ് ഓഫിസിനുള്ളിൽ രാത്രിയിൽ ജീവനക്കാരുടെ മദ്യപാനം രണ്ട് പേർ പോലീസ് പിടിയിൽ മാന്നാർ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ആയ നെടുമുടി എൺപതിൽ ചിറ വീട്ടിൽ അജയകുമാർ (43), കുരട്ടിശ്ശേരി വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ ആയ തിരുവനന്തപുരം പാറശാല വലിയ വിള പുത്തൻ വീട്ടിൽ ജയകുമാർ (39) എന്നിവരാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി 8 മണിയോടെ മാന്നാർ വില്ലേജ് ഓഫീസിനുള്ളിൽ മദ്യപാനം നടത്തിയ ഇരുവരും മദ്യലഹരിയിൽ ബഹളം വെക്കുകയുംചെയ്യുന്നതായി നാട്ടുകാർപോലിസിൽ വിവരം അറിയിച്ചത്. പോലീസ് എത്തിവില്ലേജ് ഓഫീസിനുള്ളിൽ കയറി മദ്യലഹരിയിലായിരുന്ന ഇരുവരെയും പിടികൂടുകയായിരുന്നു.
