രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു .ജൂലൈ 25ന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും കുറഞ്ഞത്. 617 കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ കോവിഡ് വീണ്ടെടുക്കൽ നിരക്ക് ഇപ്പോൾ 97.37%ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 40,017 പേര് രോഗമുക്തരായതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കോവിഡ് -19 ഇന്ത്യയിൽ ഇതുവരെ 4,27,371 പേർ മരിച്ചു. സജീവ കേസുകൾ മൊത്തം കേസുകളുടെ 1.29% ആണ്, പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (TPR) 5% ൽ താഴെയാണ്.