കൊട്ടാരക്കര: കൊട്ടാരക്കര ടൗണില്‍ സര്‍ക്കാര്‍ ഭൂമി ഉണ്ടായിട്ടും വീടില്ലാതെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ പരാതിയുമായി രംഗത്ത്.
കൊട്ടാരക്കര മുസ്ലിം സ് ട്രീറ്റ് പാലത്തിന് സമീപം 56 സെന്റ് സര്‍ക്കാര്‍ ഭൂമി കൈയ്യേറാന്‍ നഗരസഭയിലെ ജ നപ്രതിനിധികളുടെയും എം.എല്‍.എയുടെയും അറിവോടുകൂടി നടക്കുന്ന ഗൂഢാലോചന അവസാനിപ്പിക്കണം എന്ന് കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റി. ഈ ഭൂമി നഗരസഭയിലെ വര്‍ഷങ്ങളായി വീടില്ലാതെ ദുതിരമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. കളക്ടര്‍ അന്തിമമായി സ്ഥലം സന്ദര്‍ശിച്ച് റവന്യൂ വകുപ്പിനെ കൊണ്ട് ഈ ഭൂമി നഗരസഭയില്‍ കിടപ്പാടത്തിന് വേണ്ടി വര്‍ഷങ്ങളായി അധികാരികള്‍ക്ക് മുന്നില്‍ അപേക്ഷിക്കുന്ന കുടുംബങ്ങള്‍ക്ക് നല്കാന് തയ്യാറാകണം. പ്രധാനമന്ത്രി ആവാസ് യോജന് പദ്ധതി പ്രകാരം ഈ കുടുംബങ്ങ ള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കണം. പ്രധാനമന്ത്രിയുടെ സ്വ പ്ന പദ്ധതിയായ പി.എം.എ. വൈ പാര്‍പ്പിട പദ്ധതി കൊ ട്ടാരക്കര നഗരസഭ അട്ടിമറിച്ചിരിക്കുകയാണ്. ഇതില്‍ അര്‍ഹതയുള്ളവരെ ഒഴിവാക്കി അനര്‍ഹരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പേരില്‍ വന്‍ അഴിമതിയാണ് കൊട്ടാരക്കര നഗരസഭയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് ബിജെ.പി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
