തൃശ്ശൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയും പട്ടാമ്പി ഞാങ്ങാട്ടിരി തോട്ടപ്പായ കേലശ്ശേരി വീട്ടിൽ കുട്ടിഹസ്സൻ-നദീറ ദമ്പതികളുടെ മകളുമായ ഹസ്ന ജഹാനാണ് ഒന്നാം റാങ്ക് നേടിയത്.ശ്രീ മഹർഷി വിദ്യാലയത്തിൽ 10, പട്ടാമ്പി ജി എച്ച് എസ് എസിൽ +2 പരീക്ഷകളിലും മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടി ശ്രദ്ധ നേടിയിരുന്നു ഹസ്ന. ഹിസാന നസ്റിൻ, മുഹമ്മദ് ഹിഷാം എന്നിവർ സഹോദരങ്ങളാണ്.അടുത്ത വർഷത്തെ ഗേറ്റ് എക്സാം എഴുതി റാങ്ക് അനുസരിച്ച് എം ടെക് / അനുയോജ്യമായ ജോലി തെരഞ്ഞെടുക്കാനാണ് ഹസ്നയുടെ ആഗ്രഹം
