തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഇതുസംബന്ധിച്ച് നഴ്സുമാര്‍ ഇന്ന് നോട്ടീസ് നല്‍കും. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം തീര്‍ക്കാതെ പിന്നോട്ടില്ലെന്നും യുഎന്‍എ അറിയിച്ചു.
കെവിഎം ആശുപത്രി സമരം ഒത്തുതീര്‍ക്കുക, ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കുക, കരാര്‍ നിയമനം അവസാനിപ്പിക്കുക തുടങ്ങിയവയാണ് യുഎന്‍എ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍.