കൊട്ടാരക്കര മേഖലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ നിയമവിരുദ്ധമായി വാഹനങ്ങൾ ഓടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ രഹസ്യ നിരീക്ഷണങ്ങളിൽ ഇത്തരം ധാരാളം കുറ്റകൃത്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ പിടിക്കപ്പെടുന്ന കുട്ടികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം ഉള്ള പ്രോസിക്യൂഷൻ നടപടികൾ ഉൾപ്പടെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കൊട്ടാരക്കര ജോയിന്റ് ആർടിഒ സുരേഷ്കുമാർ പറഞ്ഞു. ബൈക്ക് റേസിംഗ്, അമിതവേഗത, അനധികൃതമായ പാർക്കിംഗ് എന്നിവ അടക്കമുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം താഴെ കാണുന്ന ഫോൺ നമ്പറിൽ വിളിച്ച് അറിയുകയോ വാട്സ്ആപ്പ് മുഖാന്തരം അറിയിക്കുകയോ ചെയ്യുക. പരാതികൾ അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
