കൊട്ടാരക്കര : മുൻസിപ്പാലിറ്റിയിൽ മാത്രം ഹോട്ടലിൽ ഭക്ഷണം വിളമ്പിയതുൾപ്പെടെയുള്ള പ്രോട്ടോകോൾ ലംഘനം നടത്തിയ 21 ഓളം സ്ഥാപനങ്ങളിൽ നിന്ന് 2000 രൂപ വരെ പിഴ ഈടാക്കി. തഹസീൽദാരുടെ നിർദേശപ്രകാരം മുൻസിപ്പാലിറ്റി സെക്ടർ മാജിസ്ട്രെറ്റുമാരായ .റാണിചന്ദ്ര, അജിത് എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശോധന നടന്നത് .നിരവധി പേർക്ക് താക്കീതും നൽകി. കൂടാതെ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ തഹസീൽദാർ നിർമൽ കുമാറിനു ഡെപ്യൂട്ടി തഹസീൽദാർ അജേഷ്, സതീഷ് k ഡാനിയേൽ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസങ്ങളിലായി താലൂക്കിൽ ഒട്ടാകെ 39 പേരിൽ നിന്ന് പിഴ ഈടാക്കുകയും 60ഓളം പേർക്ക് താകീത് നൽകുകയും ചെയ്തു. പ്രോട്ടോകോൾ ലംഘകർക്കെതിരെ നാളെ മുതൽ കൂടുതൽ കർശന നടപടി സ്വീകരിക്കാനും നിരന്തരം ഇത്തരം ലംഘനം നടത്തുന്ന സ്ഥാപനങ്ങൾ അടുപ്പിക്കുന്നതുൾപ്പെടെയുള്ള നടപടി തുടരുന്നതിനും ഇൻസിഡന്റ് കമ്മാണ്ടർ കൂടിയായ തഹസീൽദായ സെക്ടർ മാജിസ്റ്ററ്റുമാർക്ക് നിർദേശം നൽകി.
