കയ്യാങ്കളി കേസില്‍ അടിയന്തര ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി കയ്യാങ്കളി കേസില്‍ അടിയന്തര ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ നിയമനിര്‍മ്മാണ സഭ ഒരു പരമാധികാര സഭയാണെന്നും അതിലെ നടപടിക്രമങ്ങളുടെ, ചട്ടങ്ങളുടെ കസ്റ്റോഡിയന്‍ ആത്യന്തികമായി നിയമസഭാ സ്പീക്കറാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സഭയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സഭയില്‍ തീരണം. അതിനെ പുറത്തേക്ക് കൊണ്ടുപോയാല്‍ അത് സഭയുടെ പരമാധികാരത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന പ്രവണതകളെയാവും ശക്തിപ്പെടുത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതിയുടെ വിധി അനുസരിച്ചു തന്നെ മുന്നോട്ടു പോകുമെന്നും സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണം കേട്ടാല്‍ പ്രതിപക്ഷമാണ് ഇതെല്ലാം ചെയ്തത് എന്നു തോന്നുമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയ പി ടി തോമസ് പറഞ്ഞു. ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെയുള്ള വിധികളില്‍ ഏറ്റവും സന്തോഷിക്കുക മുന്‍ ധനമന്ത്രി കെ എം മാണി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്ന് വി ശിവന്‍കുട്ടി നിയന്ത്രണമില്ലാതെയാണ് പെരുമാറിയതെന്നും പി ടി തോമസ് കുറ്റപ്പെടുത്തി. ആന കരിമ്പിന്കാട്ടില് കയറിയെന്നല്ല പറയേണ്ടത്, ശിവന്‍കുട്ടി നിയമസഭയില്‍ കയറിയതു പോലെ എന്നാണിപ്പോള്‍ പറയുന്നതെന്നും തോമസ് ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തിരിക്കാന്‍ ശിവന്‍കുട്ടി യോഗ്യനല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
അതേസമയം, ഭരണഘടനയുടെ അനുഛേദം 105 ഉം 194 ഉം പാര്‍ലമെന്റിനും നിയമസഭകള്‍ക്കും അതിലെ
അംഗങ്ങള്‍ക്കും ചില പ്രിവിലേജുകള്‍ നല്കിയിട്ടുള്ളതായും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന നിയമനിര്‍മ്മാണ സഭകള്‍ അവയ്ക്കുള്ളില്‍ നടക്കുന്ന ചില സംഭവങ്ങള്‍ ഭരണഘടനാനുസൃതമായാണും പരിഹരിക്കണമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇക്കാര്യത്തില്‍ പോലീസ് ഇടപെടലുകളും കോടതി വ്യവഹാരങ്ങളും ഉണ്ടായാല്‍ അത് സഭയ്ക്കാകെ ഗുണകരമാണോയെന്ന് ഈ വ്യവഹാരങ്ങളെ പിന്തുണക്കുന്ന ബഹുമാനപ്പെട്ട സാമാജികര്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.