കുടുംബശ്രീ മിഷനും ജില്ലാ ആയുര്‍വേദ ഹോസ്പിറ്റലും സംയുക്തമായി കുടുംബശ്രീ സ്കൂള്‍ ഓഫ് യോഗ ആരംഭിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജെന്‍ഡര്‍ ടീം നേതൃത്വം നല്കുന്ന മിഷന് ജാഗ്രത വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പരിശീലന പരിപാടികളുടെ ഭാഗമായാണ് സ്കൂള്‍ ഓഫ് യോഗ ആരംഭിച്ചത്.
ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത 100 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ രണ്ടു മാസത്തെ പരിശീലനം നല്കി യോഗ പരിശീലകരാക്കി മാറ്റുന്നത്. ഇവരിലൂടെ യോഗയുടെ പ്രാഥമിക കാര്യങ്ങള്‍ സമൂഹത്തിന്റെ താഴെ തട്ടില്‍ എത്തിക്കുവാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. ഓണ്‍ലൈനായാണ് ക്ലാസുകള്‍ നല്‍കുന്നത്. യോഗ ആന്‍ഡ് നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജയകുമാര്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കും.
ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ്. ആര്. ബിന്ദു, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ മനോജ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഒ. വി. സുഷ, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി.സാജിത, എ.ഡി.എം.സിമാരായ വാസു പ്രദീപ്, കെ. മുരളി, ഡി.പി.എം ആശാ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു