ജില്ലയില്‍ 13 പരീക്ഷ കേന്ദ്രങ്ങളിലായി ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതിയത് 2471 പഠിതാക്കള്‍. പിരായിരി മേപ്പറമ്പ് സ്വദേശിനി മൈമൂന (67 വയസ്), പട്ടിത്തറ പഞ്ചായത്തിലെ തലക്കശ്ശേരി സ്വദേശിനി കുറങ്ങാട്ടുവളപ്പില്‍ വിജയലക്ഷ്മി (63 വയസ്) എന്നിവരാണ് ജില്ലയിലെ പ്രായംകൂടിയ പഠിതാക്കള്‍.

സ്കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നവര്‍ പത്താംതരംതുല്യത പരീക്ഷ വിജയിച്ചാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോവിഡ് ബാധിതരും, ക്വാറന്റൈന് കഴിയുന്നതുമായ 24 പേര്‍ക്കും പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. പി.പി.ഇ കിറ്റ് ധരിച്ചാണ് ഇവര്‍ പരീക്ഷ എഴുതിയത്. ജൂലൈ 31 വരെ രാവിലെ 9.45 മുതല്‍ 12.45 വരെയാണ് പരീക്ഷ നടക്കുന്നത്.