ജലനിരപ്പ് 136.05 അടിയായി ഉയർന്നതോടെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ജലനിരപ്പ് 136.05 അടി ആയതോടെയാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഷട്ടറുകള്‍ ഉയര്‍ത്താനും സമീപവാസികളെ മാറ്റി പാര്‍പ്പിക്കാനുമുള്ള നടപടികള്‍ ഉദ്യോഗസ്ഥ തലത്തില്‍ ആരംഭിച്ചു കഴിഞ്ഞു. വില്ലേജ് ഓഫീസുകളില്‍ കണ്ട്രോള് റൂം തുറക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളമൊഴുക്കേണ്ടി വന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി. പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ കണ്ടെത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
