ഓൺലൈൻ പഠനസൗകര്യം ലഭ്യമല്ലാത്ത കുട്ടികൾക്ക് വരേണിക്കൽ ഗവണ്മെന്റ് യു.പി. സ്കൂൾ തല സഹായ സമിതിയുടെ നേതൃത്തത്വിൽ നടപ്പാക്കിയ സ്മാർട്ട്ഫോൺ ചലഞ്ചിന്റെ ഭാഗം ആയി 16 കുട്ടികൾക്ക് ഫോൺ വിതരണം ചെയ്തു.

തെക്കേക്കര ഗ്രാമപഞ്ചായത്തു പ്രസിഡന്റ് dr. കെ. മോഹൻകുമാറിന്റെ ആദ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ മാവേലിക്കര MLA ബഹു: എം.സ്. അരുൺകുമാർ വിതരണ ഉത്കടണം നിർവഹിച്ചു. പ്രഥമ അദ്ധ്യാപകൻ ശ്രീ. എൻ. ഓമനക്കുട്ടൻ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത് അംഗം ശ്രീ. ആർ. ജയരാജൻ, PTA പ്രസിഡന്റ് ശ്രീമതി മണിയമ്മ ചന്ദ്രൻ, പൂർവ വിദ്യാർത്ഥി സങ്കടന കൺവിനർ ശ്രീ. കെ. വിജയൻ, മുൻ പഞ്ചായത്തു അംഗം ശ്രീ. ആർ. അനിൽകുമാർ, വിഷ്ണു, രാധാകൃഷ്ണൻ, സത്യഭാമ ടീച്ചർ, ഒ. അച്യുതൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി എം ജെ ഉഷ നന്ദി രേഖപെടുത്തി.