വാളയാർ : അനധികൃതമായി വിൽപ്പനക്കു ബൈക്കിൽ കൊണ്ടുവന്ന 11 ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ വാളയാർ പോലീസ് അറസ്റ്റു ചെയ്തു. കഞ്ചിക്കോട്, കൊട്ടാ മുട്ടി സ്വദേശി ശക്തി വേൽ , . വ : 24 ആണ് പോലീസ് പിടിയിലായത്.
വാളയാർ, ചുള്ളിമടയിൽ അനധികൃതമായി വിൽപ്പനക്ക് നിൽക്കുന്ന സമയം രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പാലക്കാട് ഡാൻസാഫ് സ്ക്വാഡും , വാളയാർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ഒരു ലിറ്ററിൻ്റെ 11 കുപ്പി ബ്രാണ്ടിയാണ് വിൽപ്പനക്ക് കൊണ്ടുവന്നത്.
അമിതലാഭം ഈടാക്കിയാണ് പ്രതി മദ്യവിൽപ്പന നടത്തിവന്നത്. കൊറോണ തുടങ്ങിയതു മുതൽ കരിഞ്ചന്തയിൽ ടിയാൻ മദ്യവിൽപ്പന നടത്തി വന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.
പാലക്കാട് നർകോട്ടിക് സെൽ DySP CD ശ്രീനിവാസൻ്റെ നിർദ്ദേശത്തെത്തുടർന്ന് വാളയാർ S.I. രാജേഷ്, GSI ഹരിദാസ്, ASI അനിൽകുമാർ , CPO പ്രതീഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ S.I. S. ജലീൽ, K. അഹമ്മദ് കബീർ, S. ഷനോസ്, R. രാജീദ്, S. ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.