കൊട്ടാരക്കര : പാചക വാതക വില വർധനവിനെതിരെ യും ഇന്ധന വില വർദ്ധനവിന് എതിരെയും കേരള വനിത കോൺഗ്രസ് (ബി ) യുടെ നേതൃത്വത്തിൽ കൊട്ടാരക്കര യിൽ ധർണ്ണ നടത്തി. ചന്തമുക്കിൽ നടന്ന ധർണ്ണ ജേക്കബ് വർഗീസ് വടക്കടത് ഉത്ഘാടനം ചെയ്തു. പാർട്ടി ജില്ലാ പ്രസിഡന്റ് എ. ഷാജു, കെ. പ്രഭാകരൻ നായർ, വനജരാജീവ്, മിനികുമാരി, സുജഅച്ചൻകുഞ്ഞു, മിനിറെജി, ജോയിക്കുട്ടി, നീലേശ്വരം ഗോപാലകൃഷ്ണൻ, കൃഷ്ണൻ കുട്ടി നായർ, പെരുംകുളം സുരേഷ്, ലീന ഉമ്മൻ, കരീം തുടങ്ങിയവർ പങ്കെടുത്തു.
