കൊട്ടാരക്കര : വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു വെണ്ടാർ എറണാകുളം ജംഗ്ഷന് സമീപത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പുത്തൂർ വെണ്ടാർ മനക്കരക്കാവ് പുഷ്പവിലാസത്തിൽ ജി. ശശാങ്കൻ പിള്ള(55) ആണ് മരിച്ചത്. കഴിഞ്ഞ മാസം പതിനേഴിന് വൈകിട്ട് നാല് മണിയോടെ വെണ്ടാർ സ്കൂൾ ഭാഗത്ത് നിന്നും ഓട്ടം കഴിഞ്ഞു എറണാകുളം ജംഗ്ഷനിലേക്കുള്ള കയറ്റം കേറുന്നതിനിടയിൽ എതിരെ വന്ന ഒമ്നി വാൻ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഒരു ഭാഗം പൂർണ്ണമായും തകർന്നു. ഗുരുതരമായി തലയിലും നെഞ്ചിലും പരിക്കേറ്റ ശശാങ്കൻപിള്ളയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവന്തനപുരം, കൊല്ലം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: മിനി. മക്കൾ: ദേവിക എസ് പിള്ള, ഗോപിക എസ് പിള്ള(ഡി ബി കോളേജ് വിദ്യാർത്ഥിനി). മരുമകൻ: ദീപു രാമചന്ദ്രൻ(ഇൻഫോസിസ്, ബാംഗ്ളൂർ)
