പന്തളം : ഇടപ്പോൺ ജോസ്കോ ആശുപത്രിയിലേക്ക് കാർ ഇടിച്ചു കയറി. ഇന്നലെ രാത്രിയിൽ പതിനൊന്നരയോടെയാണ് സംഭവം. മദ്യപിച്ച് വാഹനം ഓടിച്ചിരുന്നതാണ് അപകടകാരണമെന്ന് പറയുന്നു. നിസ്സാര പരിക്കുകളോടെ ഡ്രൈവറെ ജോസ്കോ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. ഡ്രൈവർ നൂറനാട് സ്വദേശിയാണ്.
