കാസർഗോഡ്: കോടോം-ബേളൂർ പഞ്ചായത്ത് ഡി കാറ്റഗറിയില്‍ ആയതിനാലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിച്ചതിനാലും കര്‍ശന നിയന്ത്രണം ഏർപ്പെടുത്താൻ പഞ്ചായത്ത്ഹാളില്‍ വെള്ളിയാഴ്ച ചേര്‍ന്ന അടിയന്തിര യോഗത്തില്‍ തീരുമാനം.
പ്രധാന നിർദേശങ്ങൾ:
- ശനിയും ഞായറും കര്‍ശനമായ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ( പാല്, പാല് സൊസൈറ്റി വഴി മാത്രം), പത്രം, പെട്രോള്‍പമ്പ് ഒഴികെ
- മറ്റ് ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മാത്രം.
- വിവാഹം, മരണാനന്തര ചടങ്ങുകള്‍, ഗൃഹപ്രവേശന ചടങ്ങുകള്‍ തുടങ്ങി ചടങ്ങുകള്‍ക്കൊന്നും കൊവിഡ് വ്യാപന തീവ്രത കുറയുന്നത് വരെ പഞ്ചായത്തില്‍ നിന്നും അനുമതി നല്‍കുന്നതല്ല.
- ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
- ഹോട്ടലുകളില്‍ ഹോം ഡെലിവറി, ടേക്ക് എവേ സേവനം മാത്രം.
6.യാത്രാരേഖകളില്ലാത്തതും,അത്യന്താപേക്ഷിതമല്ലാത്തതുമായ യാത്രകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. - എല്ലാ ധനകാര്യ സ്ഥാപനങ്ങളും ജൂലൈ 14 വരെ പൂര്‍ണ്ണമായും അടച്ചിടണം.