കൊച്ചി : രാജ്യത്ത് ഇന്ധനവില കുതിച്ച് ഉയരുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പാചകവാതക, ഇന്ധനവില വര്‍ധനയ്ക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച കുടുംബസത്യാഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികനികുതിയുടെ 25 ശതമാനമെങ്കിലും ഇതിനായി മാറ്റിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘യുപിഎ ഭരിക്കുമ്ബോള്‍ സമരം ചെയ്ത നേതാക്കള്‍ രാജ്യം ഭരിക്കുമ്ബോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും ഇവിടെ വില വര്‍ധിപ്പിക്കുകയാണ്’, പ്രതിപക്ഷ നേതാവ് പറഞ്ഞു. രാജ്യത്ത് എന്താണ് നടക്കുന്നതെന്നുപോലും കേന്ദ്രം ചിന്തിക്കുന്നില്ലെന്നും ആറ് മാസത്തിനിടെ 62 തവണ ഇന്ധനവില വര്‍ധിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് കുടുംബസത്യാഗ്രഹത്തില്‍ പറഞ്ഞു.
