ഷൊർണ്ണൂർ : മൂന്നു കിലോ എണ്ണൂറ് ഗ്രാം കഞ്ചാവുമായി തൃശൂർ സ്വദേശികളായ രണ്ട് പേരെ പാലക്കാട് ഡാൻസാഫ് സ്ക്വാഡും , ഷൊർണ്ണൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇന്നലെ രാവിലെ ഷൊർണ്ണൂർ ശാന്തിതീരം ശ്മശാനത്തിന് സമീപം വെച്ച് അറസ്റ്റു ചെയ്തു.
തൃശൂർ ഒല്ലൂർ സ്വദേശി ജിതേഷ് , അഞ്ചേരി സ്വദേശി അരുൺ എന്നിവരെയാണ് ഷൊർണ്ണൂർ പോലീസിന്റെ പിടിയിലായത്
പിടിച്ചെടുത്ത കഞ്ചാവിന് മൂന്നര ലക്ഷം രൂപ വില വരും. ഷൊർണ്ണൂർ ഭാഗത്തുള്ള ഇടപാടുകാർക്ക് ഇന്നോവ കാറിൽ കൈമാറാൻ കൊണ്ടുവന്ന സമയം രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.
ലോക് ഡൗൺ ഇളവുകൾ വന്നതോടുകൂടി സംസ്ഥാനത്തിനകത്ത് കഞ്ചാവു കച്ചവടക്കാർ തലപൊക്കിയിരിക്കുകയാണ്. ഒരു ഗ്രാം കഞ്ചാവ് 500 രൂപക്കാണ് ചില്ലറ കച്ചവടക്കാർ ഉപഭോക്താക്കൾക്ക് വിൽക്കുന്നത്. കൊലപാതക ശ്രമം അടക്കം ക്രിമിനൽ കേസ്സുകളിലെ പ്രതികളാണ് പിടിയിലായവർ.
പാലക്കാട് ജില്ല പോലീസ് മേധാവി ആർ . വിശ്വനാഥ് ഐ പി എസിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡി വൈ എസ പി ശ്രീനിവാസൻ്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന
ഷൊർണ്ണൂർ സബ് ഇൻസ്പെക്ടർ വനിൽകുമാർ, സി പി ഓ മാരായ മിജേഷ് , റിയാസ് , സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പ്രകാശൻ,
ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി ആർ സുനിൽ കുമാർ, ആർ കിഷോർ, കെ . അഹമ്മദ് കബീർ, ആർ . വിനീഷ്, ആർ . രാജീദ്, എസ . ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.