കൊല്ലം(കൊട്ടാരക്കര) : പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.കേരള ജേര്‍ണലിസ്റ്റ് യൂണിയന് കൊല്ലം ജില്ല കമ്മിറ്റി ഒരുക്കിയ അനുമോദനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ട്. കഴിഞ്ഞ ബജറ്റിലും ഇത് അവതരിപ്പിച്ചിട്ടുണ്ട്.അതിന്റെ തുടര്‍നടപടികള്‍ ഉണ്ടാകും.
ക്ഷേമനിധി അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുഭാവപൂര്‍വ്വമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.കൊട്ടാരക്കരയില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് ഐ.ജെ.യു ദേശീയ സമിതിയംഗം സനില്‍ അടൂര്‍ മന്ത്രിയ്ക്ക് പൊന്നാടയണിച്ചു.ജില്ല പ്രസിഡന്റ് വര്‍ഗ്ഗീസ് എം.കൊച്ചുപറമ്പില്‍ മൊമന്റോ നല്കി മന്ത്രിയെ അനുമോദിച്ചു.ജില്ല സെക്രട്ടറി അശ്വിന് പഞ്ചാക്ഷരി കെ.ജെ.യുവിന്റെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം കൈമാറി.ജില്ല ട്രഷറര്‍ ഗീരിഷ്ബാബു, എന്നിവര്‍ പങ്കെടുത്തു.
