കൊട്ടാരക്കര കിഴക്കേത്തെരുവിൽ യുവാവ് മരിച്ചനിലയിൽ. 26കാരനായ ജിതിൻ ജോൺ ആണ് മരിച്ചത്. മാതാപിതാക്കൾ വിദേശത്ത് ആയതിനാൽ ജിതിൻ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. കിഴക്കെതെരുവിലുള്ള കാഞ്ഞിരം വിള വിള വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മൂന്ന് ദിവസമായി ജിതിനെ കാന്മാനില്ലായിരുന്നു. വീട്ടിൽ നിന്നും ദുർഗന്ധവും ഈച്ചയും വമിക്കുന്നത് കണ്ട
പച്ചക്കറി വ്യാപാരികളാണ് നാട്ടുകാരെ അറിയിച്ചത്. ജനപ്രതിനിധികൾ ഇടപെട്ട് വീട് തള്ളി തുറന്നത്തോടെ ജിതിൻ തൂങ്ങിനിൽക്കുന്നത് കാണുകയായിരുന്നു. കൊട്ടാരക്കര പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് മൃതദേഹം അഴിച്ചിറക്കി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
