ഏരൂർ : ഈ മാസം 21-ാം തീയതി രാത്രി 8.30 മണിയോടെ അഞ്ചൽ നെട്ടയം എന്ന സ്ഥലത്ത് സുനിൽ ഭവനിൽ വാടകയ്ക്ക് താമസിച്ചു വരുന്ന ആലപ്പുഴ മണ്ണാഞ്ചേരി കാവുങ്കൽ സ്വദേശിയും ക്ഷേത്ര പൂജാരിയുമായ രജീഷിനേയും കുടുംബത്തേയും വീട്ടിൽ കയറി ആക്രമിച്ച കേസ്സിൽ ഒളിവിലായിരുന്ന 2 പ്രതികളാണ് ഇന്നലെ (28.06.2021) ഏരൂർ പോലീസിന്റെ പിടിയിലായത്. കേസ്സിലെ 2-ാം പ്രതി ഏരൂർ നെട്ടയം എന്ന സ്ഥലത്ത് വിജയ വിലാസത്തിൽ പരമേശ്വരൻ പിള്ള മകൻ സജി കുമാർ (46), 3-ാം പ്രതി അഞ്ചൽ നെടിയറ എന്ന സ്ഥലത്ത് ശരത് ഭവനിൽ ശശിധരൻ മകൻ ശരത്ത് (37) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസ്സിലെ 1-ാം പ്രതിയായ ഏരൂർ നെട്ടയം കാർത്തികയിൽ തുളസി മകൻ അനൂപ് (36) നേരത്തേ അറസ്റ്റിലായി റിമാൻഡിലാണ്.
